നടി ശ്രീലേഖ മിത്രയുടെ പരാതി; രഞ്ജിത്തിനെതിരെ കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു

single-img
26 August 2024

സംസ്ഥാന ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ബം​ഗാളി നടി ശ്രീലേഖ മിത്ര നൽകിയ പരാതിയിൽ പോലീസ് നടപടി . പരാതി നോർത്ത് പൊലീസിന് കൈമാറിയതായും 354 ഐപിസി പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ശ്യാം സുന്ദർ വ്യക്തമാക്കി.

ഈ കേസിലെ തുടർനടപടികൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദേശപ്രകാരം സ്വീകരിക്കുമെന്നും കമ്മീഷ്ണർ അറിയിച്ചു . ലൈം​ഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നാണ് ശ്രീലേഖ കൊച്ചി പൊലീസ് കമ്മീഷണർക്ക് ഇ മെയിലിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത് . ശ്രീലേഖ മിത്രയുടെ ആരോപണത്തെ തുടർന്ന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു.