കലാപത്തിനിടെ കൊള്ളയടിച്ച തോക്കുകള്‍ തിരിച്ചേല്‍പിക്കണം; വ്യാപക തെരച്ചിൽ നടത്തുമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍

single-img
13 August 2024

ഭരണകൂട – ന്യൂനപക്ഷ വിരുദ്ധ കലാപത്തിനിടെ ബംഗ്ലാദേശിലെ നിയമപാലകരില്‍നിന്ന് കൊള്ളയടിച്ചതും മറ്റുമായ അനധികൃത തോക്കുകള്‍ ആഗസ്റ്റ് 19നകം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ തിരിച്ചേല്‍പിക്കണമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ആവശ്യപ്പെട്ടു .

ഈ മാസം തന്നെ 19നുശേഷം ആയുധങ്ങള്‍ക്കായി വ്യാപക തിരച്ചില്‍ നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയ ഉപദേശകന്‍ റിട്ട. ബ്രിഗേഡിയര്‍ ജനറല്‍ സഖാവത് ഹുസൈന്‍ മാധ്യമങ്ങളിലൂടെ അറിയിച്ചു. അതേസമയം, ബംഗ്ലാദേശില്‍ കലാപം രൂക്ഷമായതോടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇന്ത്യയിലേക്ക് പാലായനം ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

പ്രധാനമായും ഹിന്ദു-ക്രിസ്ത്യന്‍ സമുദായ അംഗങ്ങളാണ് ഇന്ത്യന്‍ അതിര്‍ത്തികളില്‍ അഭയം തേടിയിരിക്കുന്നത്. ഇത്തരത്തിലേക് പശ്ചിമ ബംഗാള്‍, ത്രിപുര, മേഘാലയ എന്നിവിടങ്ങളിലെ അതിര്‍ത്തികള്‍ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 11 ബംഗ്ലാദേശ് പൗരന്മാരെ അതിര്‍ത്തി രക്ഷാസേന പിടികൂടിയിട്ടുണ്ട്.