വെടിക്കെട്ട് നിരോധനം; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സര്‍ക്കാര്‍

single-img
6 November 2023

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ അസമയത്തെ വെടിക്കെട്ട് നിരോധനത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഹര്‍ജി ഡിവിഷന്‍ ബെഞ്ച് നാളെ പരിഗണിക്കും. വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാണെന്ന് സർക്കാർ കോടതിൽ പറഞ്ഞു.

2005 ല്‍ സുപ്രീംകോടതി വെടിക്കെട്ടിന് ഇളവ് നല്‍കിയിട്ടുണ്ട്. 2006 ല്‍ സുപ്രീംകോടതി ഉത്തരവില്‍ വ്യക്തത വരുത്തി. ആചാരങ്ങള്‍ക്ക് തടസമില്ലെന്നാണ് സുപ്രീംകോടതി ഉത്തരവ്. സിംഗിള്‍ബെഞ്ച് ഈ വിധിയൊന്നും പരിശോധിച്ചില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

നിലവിൽ വെടിക്കെട്ട് നിയന്ത്രിച്ചതിനെതിരെ ഹൈക്കോടതിയിൽ ഡിവിഷൻ ബെഞ്ച് മുമ്പാകെ അപ്പീൽ നൽകുമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് അറിയിച്ചു. വെടി പൊട്ടിക്കുന്നത് ക്ഷേത്രാചാരങ്ങളുടെ ഭാഗമാണ്. ആചാരങ്ങൾ പാലിക്കാതിരിക്കുന്നത് ക്ഷേത്രവിശ്വാസത്തെ ഹനിക്കും. ക്ഷേത്രങ്ങളെ ദോഷകരമായി ബാധിക്കുമെന്നും കൊച്ചിൻ ദേവസ്വം ബോർഡ് പറഞ്ഞു.