ആദ്യ പ്രണയം പ്ലസ് ടു കാലഘട്ടത്തിൽ; കാമുകൻ മരിച്ചു പോയി, ഡിപ്രഷനിലായി: വിൻസി അലോഷ്യസ്
ടെലിവിഷനിൽ റിയാലിറ്റി ഷോ യിലൂടെ എത്തി പിന്നീട് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തുന്ന യുവ നടിയാണ് വിൻസി അലോഷ്യസ്. വികൃതി, കനകം കാമിനി കലഹം, ഭീമന്റെ വഴി, ജന ഗണ മന, രേഖ എന്നിവയിലൊക്കെ താരത്തിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ എത്തി നിൽക്കുകയാണ് വിൻസിയുടെ നേട്ടങ്ങൾ. രേഖ എന്ന സിനിമയിലെ പ്രകടനത്തിനാണ് വിൻസിയ്ക്ക് പുരസ്‌കാരം ലഭിച്ചത്. തന്റെ പ്രണയത്തെക്കുറിച്ചും ത്തിലെ ബ്രേക്കപ്പിനെക്കുറിച്ചുമൊക്കെ വിൻസി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകുന്നത്.
സ്ത്രീകളുടെ മാഗസിനായ വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിൻസി ഇക്കാര്യങ്ങൾ പറയുന്നത്. പ്രണയത്തിന്റെ കണക്ഷൻ കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. ‘ഈ 28 വയസിനിടെ ഒരുപാട് വട്ടം കിട്ടിയിട്ടുണ്ട്. പ്ലസ് ടു കാലത്താണ് ആദ്യത്തെ പ്രണയം. ആ പയ്യൻ പെട്ടെന്നു മരിച്ചു പോയി. വല്ലാതെ ഡിപ്രഷനിൽ വീണു പോയ ഞാൻ അതിജീവിച്ചതിൽ പിന്നെ ഇനിയൊരിക്കലും അത്രയും വേദന അനുഭവിക്കേണ്ടി വരില്ലെന്ന് തിരിച്ചറിഞ്ഞു.
അതുകൊണ്ടാകും ബ്രേക്കപ്പ് ഇപ്പോൾ വേദനിപ്പിക്കാറില്ല. നാലു ദിവസം മാത്രം നീണ്ടു നിന്ന പ്രണയം വരെയുണ്ട് ജീവിതത്തിൽ. രസിച്ച് തമാശ പറഞ്ഞാണ് അന്ന് പിരിഞ്ഞത്’. അതേസമയം, മുൻപ് ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലും തന്റെ പ്രണയത്തെക്കുറിച്ച് വിൻസി തുറന്ന് സംസാരിച്ചിരുന്നു. ഒരു റിലേഷൻഷിപ്പിലാണെങ്കിൽ കുറേ ആലോചിക്കും. ആ നിമിഷം ആസ്വദിക്കുക എന്നതില്ല. എല്ലാ റിലേഷൻഷിപ്പിന്റെ കാലാവധി ഒരാഴ്ചയാണ്. അതിനപ്പുറത്തേക്ക് പോയാൽ അവൻ ഗ്രേറ്റ് ആണെന്നുമാണ് വിൻസി പറഞ്ഞത്.