വിവാഹ വാഗ്ദാനം നല്‍കി തെലുങ്ക് നടിയെ പീഡിപ്പിച്ച ഫിറ്റന്സ് ട്രയിനര്‍ അറസ്റ്റില്‍

single-img
14 September 2022

മുംബൈ: വിവാഹ വാഗ്ദാനം നല്‍കി തെലുങ്ക് നടിയെ പീഡിപ്പിച്ച കേസില്‍ ഫിറ്റന്സ് ട്രയിനര്‍ അറസ്റ്റില്‍. തന്‍റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ആവര്‍ത്തിച്ചു പീഡിപ്പിച്ചുവെന്ന നടിയുടെ പരാതിയിലാണ് മുംബൈ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ആദിത്യ കപൂര്‍ എന്ന യുവാവാണ് പൊലീസിന്‍റെ പിടിയിലായത്.

സൗത്ത് മുംബൈയിലെ കഫെ പരേഡ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതി നടിയെ പ്രണയം നടിച്ച്‌ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നിരസിക്കുകയും നിരന്തരം നടിയെ പീഡിപ്പിക്കുകയും ചെയ്തു. യുവതിയുടെ സ്വകാര്യചിത്രങ്ങളും ആദിത്യയുടെ കയ്യിലുണ്ടായിരുന്നു. കൂടാതെ നടിയെ ഇയാള്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഐപിസി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) നിയമത്തിലെ 376, 323, 504, 506(2), 67, 67 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 2016 മുതല്‍ തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ സജീവമായ നടി നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.