അഞ്ച് ദിവസം; 50 കോടി കളക്ഷനുമായി ‘അജയന്റെ രണ്ടാം മോഷണം’

single-img
18 September 2024

തിയേറ്റർ റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ട് 50 കോടി കളക്ഷനുമായി മുന്നേറുകയാണ് ടൊവിനോ നായകനായ ‘അജയന്റെ രണ്ടാം മോഷണം’. ടൊവിനോയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായിമാറിക്കൊണ്ടിരിക്കുകയാണ് ഈ സിനിമ .

ലോകമാകെ തീയേറ്ററുകളിൽ നിന്നായി ഇതുവരെ അമ്പത് കോടിക്ക് മുകളിലാണ് സിനിമ കളക്ട് ചെയ്തത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് അഞ്ചു ഭാഷകളിൽ റിലീസ് ചെയ്ത ഈ ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്.

നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയത് സുജിത് നമ്പ്യാരാണ്ഇ. വിദേശ രാജ്യങ്ങളിൽ നിന്നും എആർഎമ്മിന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. തമിഴ് തെലുഗ് ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.

ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ജോമോൻ ടി ജോൺ ആണ് എആർഎമ്മിന്റെ ഛായാഗ്രഹണം.