ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; റഷ്യയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തിൽ ഒമ്പത് മരണം

19 November 2022

റഷ്യയുടെ പസഫിക് ദ്വീപായ സഖാലിനില്‍ ഇന്ന് അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണ് ഒമ്പത് പേര്‍ മരിച്ചു. അപകടത്തിൽ കാണാതായ ഒരാള്‍ക്കായി ഭാഗികമായി തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ തുടരുകയാണ്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു.
കെട്ടിടത്തിലെ പാചക സ്റ്റൗവില്‍ ഘടിപ്പിച്ച 20 ലിറ്റര്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോർട്ട് ചെയ്തു . അതേസമയം, ദുരന്തത്തിന്റെ കാരണം അന്വേഷിക്കുകയാണെന്ന് റഷ്യയുടെ അന്വേഷണ സമിതി അറിയിച്ചു.