തെരഞ്ഞെടുപ്പ് ഫലം അറിയും മുൻപേ എ വിജയരാഘവന് അഭിവാദ്യം അർപ്പിച്ച് ഫ്ളക്സ്

1 May 2024

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അറിയും മുമ്പേ ഇടതു സ്ഥാനാർത്ഥി എ വിജയരാഘവന് അഭിവാദ്യം അർപ്പിച്ച് ഫ്ളക്സ്. പാലക്കാട്ടെ എടത്തനാട്ടുകര പൊൻപാറയിലാണ് സിപിഎം അഭിവാദ്യ ഫ്ലെക്സ് സ്ഥാപിച്ചത്. പൊൻപാറയിലുള്ള സിപിഐഎം ഓഫീസിന് സമീപമാണ് രണ്ട്, മൂന്ന് ബൂത്ത് കമ്മിറ്റികളുടെ പേരിലുള്ള ഫ്ളക്സ്.
പാലക്കാടിന്റെ നിയുക്ത എംപിയ്ക്ക് അഭിവാദ്യങ്ങൾ എന്നാണ് ഫ്ലക്സ് ബോർഡിൽ എഴുതിയിട്ടുള്ളത് . ഏകദേശം 50,000ത്തിൽപ്പരം വോട്ടുകൾക്ക് എ വിജയരാഘവൻ വിജയിക്കുമെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റിക്ക് നൽകിയിട്ടുള്ള റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ , 80,000ൽ അധികം വോട്ടുകൾ സ്വന്തമാക്കി എ വിജയരാഘവൻ പാലക്കാട്ടെ എംപിയാകുമെന്ന് സിപിഐഎമ്മിന്റെ ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.