തെരുവുനായയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുംബൈയിൽ ഡെലിവറി ബോയ് അറസ്റ്റിൽ

single-img
31 October 2022

തെരുവുനായയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുംബൈയിൽ ഡെലിവറി ബോയ് അറസ്റ്റിൽ. മുംബൈ സ്വദേശിയായ ആകാശ്(25) ആണ് പൊലീസിന്റെ പിടിയിലായത്.

ശനിയാഴ്ച രാത്രിയാണ് മുംബൈയിലെ ഹീറ പന്ന മാളിന്റെ രണ്ടാം നിലയിലുള്ള പിറകുവശത്തെ ബാൽകണിയിലായിരുന്നു യുവാവ് തെരുവുനായയെ പിടിച്ചുവച്ച് ലൈംഗികമായി പീഡിപ്പിച്ചത്. ഇതുവഴി കടന്നുപോയ ഒരാളാണ് സംഭവം കണ്ടത്. തുടർന്ന് ഇയ്യാൾ ഇതിന്റെ വിഡിയോ പകർത്തി മൃഗസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന എൻ.ജി.ഒ ആയ ബോംബേ ആനിമൽ റൈറ്റ്‌സിന് അയച്ചുകൊടുക്കുകയും അവർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഡെലിവറി ബോയിയെ പിടികൂടുന്നത്. ആറു മാസം പ്രായമുള്ള നായയെയാണ് യുവാവ് പീഡിപ്പിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. മുൻപും പലതവണ ഇയാൾ തെരുവുനായ്ക്കളെ പീഡിപ്പിച്ചതായും പരാതിയുണ്ട്. ഇതിന്റെ വിഡിയോ പകർത്തി മറ്റൊരു ഡെലിവറി ബോയ് സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ എൻ.ജി.ഒയ്ക്ക് ലഭിച്ചിരുന്നു.