അഞ്ച് വർഷക്കാലം ആലത്തൂരിലെ ജനങ്ങളോടൊപ്പം അവരിലൊരാളായി ഞാനുണ്ടായിരുന്നു: രമ്യ ഹരിദാസ് എം പി
അവസാന അഞ്ച് വർഷക്കാലം ആലത്തൂർ മണ്ഡലത്തിലെ ജനങ്ങളോടൊപ്പം അവരിലൊരാളായി താനുണ്ടായിരുന്നുവെന്ന് രമ്യ ഹരിദാസ് എം പി. സംസ്ഥാനത്തിന്റെ , വിശിഷ്യാ ആലത്തൂരിന്റെ പ്രശ്നങ്ങൾ രാജ്യത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ പാർലമെന്റിൽ 50 ലധികം തവണ സംസാരിച്ചിട്ടുണ്ടെന്നും മണ്ഡലവുമായും കേരളവുമായും ബന്ധപ്പെട്ട പ്രശ്നങ്ങൾ മുന്നൂറോളം ചോദ്യങ്ങളായി ഉയർത്തിയിട്ടുണ്ടെന്നും രമ്യ അവകാശപ്പെട്ടു.
അതേപോലെ തന്നെ കേന്ദ്രം കൊണ്ടുവന്ന വനിതാ ബില്ലിലും ബജറ്റ് ചർച്ചയിലുമടക്കം നിർണ്ണായക ചർച്ചകളിൽ പൊതുജനം ആഗ്രഹിച്ച നിലപാട് പാർലമെന്റിൽ പറഞ്ഞിട്ടുണ്ട്.കേന്ദ്രസർക്കാറിന്റെ ധാഷ്ട്യത്തിനും ധിക്കാരത്തിനും എതിരായി പാർലമെന്റിനകത്ത് ശബ്ദം ഉയർത്തിയിട്ടുണ്ട് ,പ്രതിഷേധിച്ചിട്ടുണ്ട്,നീതികരിക്കാൻ കഴിയാത്ത സസ്പെഷൻ വരെ നേരിടേണ്ടി വന്നിട്ടുണ്ട്.
ഇതെല്ലാം വേണ്ടിവന്നത് രാജ്യത്തെ സാധാരണക്കാർക്ക് വേണ്ടിയായിരുന്നു എന്നതിൽ അഭിമാനവുമുണ്ടെന്നും രമ്യ ഹരിദാസ് ഫേസ്ബുക്കിൽ എഴുതി.
രമ്യ ഹരിദാസിന്റെ ഫേസ്ബുക്ക് കുറിപ്പ്:
കഴിഞ്ഞ അഞ്ച് വർഷക്കാലം ആലത്തൂരിലെ ജനങ്ങളോടൊപ്പം അവരിലൊരാളായി ഞാനുണ്ടായിരുന്നു.കേരളത്തിന്റെ വിശിഷ്യാ ആലത്തൂരിന്റെ പ്രശ്നങ്ങൾ രാജ്യത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ പാർലമെന്റിൽ 50 ലധികം തവണ സംസാരിച്ചിട്ടുണ്ട്.മണ്ഡലവുമായും കേരളവുമായും ബന്ധപ്പെട്ട പ്രശ്നങ്ങൾ മുന്നൂറോളം ചോദ്യങ്ങളായി ഉയർത്തിയിട്ടുണ്ട്.
വനിതാ ബില്ലിലും ബജറ്റ് ചർച്ചയിലുമടക്കം നിർണ്ണായക ചർച്ചകളിൽ പൊതുജനം ആഗ്രഹിച്ച നിലപാട് പാർലമെന്റിൽ പറഞ്ഞിട്ടുണ്ട്.കേന്ദ്രസർക്കാറിന്റെ ധാഷ്ട്യത്തിനും ധിക്കാരത്തിനും എതിരായി പാർലമെന്റിനകത്ത് ശബ്ദം ഉയർത്തിയിട്ടുണ്ട് ,പ്രതിഷേധിച്ചിട്ടുണ്ട്,നീതികരിക്കാൻ കഴിയാത്ത സസ്പെഷൻ വരെ നേരിടേണ്ടി വന്നിട്ടുണ്ട്.അതെല്ലാം രാജ്യത്തെ സാധാരണക്കാർക്ക് വേണ്ടിയായിരുന്നു എന്നതിൽ അഭിമാനവുമുണ്ട്.
ആലത്തൂരിലെ ജനം എന്നിൽ ഏൽപ്പിച്ച ഉത്തരവാദിത്തം നിർവഹിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.നീതിപുലർത്തി എന്ന് തന്നെയാണ് വിശ്വാസം.തുടക്കക്കാരി ആയതിന്റെ പരിചയക്കുറവുകൾ സ്വാഭാവികമാണ്.ചൂണ്ടികാണിക്കപ്പെട്ട പാളിച്ചകൾ തിരുത്താൻ ശ്രമിച്ചിട്ടുണ്ട്.
അഞ്ചുവർഷക്കാലത്തെ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ആലത്തൂരിന്റെ വികസന കുതിപ്പിൽ മുഖ്യപങ്ക് വഹിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്.അവഗണിക്കപ്പെട്ട് കിടന്നിരുന്ന ഒരു പ്രദേശത്ത് ഇത്രയധികം തുക വകയിരുത്തി വികസന പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു എന്നത് തന്നെ അഭിമാനിക്കാൻ വക നൽകുന്നു..
ആലത്തൂരിലെ ജനഹൃദയങ്ങളിൽ എന്നും ഞാനുണ്ട്..ഉണ്ടായിരിക്കും…