കടുത്ത വേനലില്‍ വന്യ ജീവികള്‍ക്ക് കുടിനീരൊരുക്കി വനം വകുപ്പ്
കടുത്ത വേനലില്‍ ജല സംഭരണികളെല്ലാം വറ്റിത്തുടങ്ങുമ്പോഴും ഉള്‍ കാട്ടുകളില്‍ വന്യജീവികള്‍ക്ക് കുടിനീര് ഉറപ്പാക്കി വനം വന്യജീവി സംരക്ഷണ വകുപ്പ്. കാസര്‍കോട് ജില്ലയിലെ കാടുകളിലെ ഉള്ളകങ്ങളിലെ പ്രകൃതിയൊരുക്കിയ നീരുറവകള്‍ കണ്ടെത്തി സംരക്ഷിക്കുന്ന പ്രവര്‍ത്തനം നേരത്തെ നടത്തിയിരുന്നു.
വേനലില്‍ നീരുറവ് കാത്ത് സംരക്ഷിച്ച് വന്യജീവികള്‍ക്ക് കുടിനീര് നല്‍കാന്‍ ചെക്ഡാമുകളും ഒരുക്കിയിട്ടുണ്ട്. കാസര്‍കോട് വനം ഡിവിഷന് കീഴില്‍ നീര്‍വാര്‍ച്ച നിലച്ച അരുവികളും കുളങ്ങളുമെല്ലാം വൃത്തിയാക്കി കുടിവെള്ളത്തിന്റെ സാന്നിധ്യം ഉറപ്പാക്കി.
കാടിപ്പള്ളം ചെക്ഡാം, കൊട്ട്യാടി കുളം, പരപ്പ സെക്ഷനിലെ തോണിക്കടവ് അരുവി, തോണിക്കടവില്‍ പുതിയതായി നിര്‍മ്മിച്ച ചെക്ഡാം, മയ്യള ചെക്ഡാം, സാമകൊച്ചി തോട്, സാമകൊച്ചി ചെക്ഡാം, സാമകൊച്ചി-കവടിയങ്ങാനം ചെക്ഡാം, കവിടിയങ്ങാനം ചെക്ഡാം, മാടത്തുംകാട് കുളം, ബളവന്തടുക്ക അരുവി, കല്ലക്കൊച്ചി കുളം, കല്ലക്കൊച്ചി-തലയനടുക്കം കുളം, കാട്ടിപ്പാറ കുളം, തലയനടുക്കം ചെക്ഡാം, കമ്പിളിക്കാര കുളം, ചെണ്ടമൂല ചെക്ഡാം, വട്ടക്കുണ്ട് പള്ളം, മുക്കുളി ചെക്ഡാം, പള്ളഞ്ചി പൈപ്പ് പാലം, ബളവന്തടുക്ക മൂല കുളം, നെരോഡി കുളം, ബാലകയ അരുവി, കക്കപ്പാടി കുളം, റാണിപുരം കുളം, പാത്തിക്കര അരുവി, കൊളമ്പ കുളം, വണ്ണാര്‍ക്കയം അരുവി, ഓട്ടമല അരുവി തുടങ്ങി വിവിധങ്ങളായ ജല ശേഖരങ്ങളാണ് കാടുകളില്‍ ഒരുക്കിയിട്ടുള്ളത്.
വര്‍ധിച്ച് വരുന്ന ചൂടിലും വന്യജീവികളുടെ സംഘര്‍ഷ മേഖലകള്‍ ഒഴിവാക്കുന്നതിനും വന്യജീവികള്‍ക്ക് ദാഹ ജലം ഉറപ്പാക്കാനും കഴിയും. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. അഷറഫിന്റെ നേതൃത്വത്തില്‍ വിപുലമായ വേനല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്.
കടുത്ത വേനലില്‍ ജല സംഭരണികളെല്ലാം വറ്റിത്തുടങ്ങുമ്പോഴും ഉള്‍ കാട്ടുകളില്‍ വന്യജീവികള്‍ക്ക് കുടിനീര് ഉറപ്പാക്കി വനം വന്യജീവി സംരക്ഷണ വകുപ്പ്. കാസര്‍കോട് ജില്ലയിലെ കാടുകളിലെ ഉള്ളകങ്ങളിലെ പ്രകൃതിയൊരുക്കിയ നീരുറവകള്‍ കണ്ടെത്തി സംരക്ഷിക്കുന്ന പ്രവര്‍ത്തനം നേരത്തെ നടത്തിയിരുന്നു. വേനലില്‍ നീരുറവ് കാത്ത് സംരക്ഷിച്ച് വന്യജീവികള്‍ക്ക് കുടിനീര് നല്‍കാന്‍ ചെക്ഡാമുകളും ഒരുക്കിയിട്ടുണ്ട്. കാസര്‍കോട് വനം ഡിവിഷന് കീഴില്‍ നീര്‍വാര്‍ച്ച നിലച്ച അരുവികളും കുളങ്ങളുമെല്ലാം വൃത്തിയാക്കി കുടിവെള്ളത്തിന്റെ സാന്നിധ്യം ഉറപ്പാക്കി.