കാട്ടാനയുടെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടത് വേദനാജനകം: മന്ത്രി എകെ ശശീന്ദ്രൻ
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
25 January 2023
![](https://www.evartha.in/wp-content/uploads/2023/01/minister.gif)
ഇടുക്കി ജില്ലയിലെ ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടത് വേദനാജനകമെന്ന് സംസ്ഥാന വനം മന്ത്രി എകെ ശശീന്ദ്രൻ. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൂടുതൽ സുരക്ഷയൊരുക്കുമെന്ന് അദ്ദേഹം സംഭവത്തോട് പ്രതികരിച്ചു.
മരണപ്പെട്ട ഉദ്യോഗസ്ഥന്റെ കുടുംബത്തിന് നിയമപരമായ ആനുകൂല്യങ്ങൾ നൽകും. സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൂടുതൽ പരിശീലനം നൽകും. കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നേരത്തെ ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റ് അയ്യപ്പൻകുടി സ്വാദേശിയ ശക്‌തിവേൽ ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പന്നിയാർ എസ്റ്റേറ്റിൽ എത്തിയ കാട്ടാനകൂട്ടത്തെ ഓടിക്കാൻ എത്തിയതായിരുന്നു ശക്‌തിവേൽ.