മുൻ ഡിവൈഎസ്പി പി സുകുമാരൻ ബിജെപി അംഗത്വം സ്വീകരിച്ചു

single-img
21 September 2024

മുൻ ഡിവൈഎസ്പി പി സുകുമാരൻ ബിജെപി അംഗത്വം സ്വീകരിച്ചു. ഇന്ന് കണ്ണൂരിലെ പാർട്ടി ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം പാർട്ടിയില്‍ ചേർന്നത്. സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ, സംസ്ഥാന സെക്രട്ടറി ശ്രീകാന്ത്, ജില്ലാ പ്രസിഡന്‍റ് എൻ. ഹരിദാസ് എന്നിവരുടെ സാന്നിധ്യത്തില്‍ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചു.

കേരള രാഷ്‌ട്രീയത്തിൽ വളരെ കോളിളക്കം സൃഷ്ടിച്ച അരിയില്‍ ഷുക്കൂർ, ഫസല്‍ വധക്കേസുകള്‍ അന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു പി സുകുമാരൻ.