സിന്ധു സൂര്യകുമാറിനെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റ്; മുൻ മജിസ്ട്രേറ്റ് എസ് സുധീപ് പൊലീസിൽ കീഴടങ്ങി

single-img
3 August 2023

ഏഷ്യാനെറ്റ് ന്യൂസിലെ എക്സിക്യുട്ടീവ് എഡിറ്ററായ സിന്ധു സൂര്യകുമാറിനെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടു എന്ന കേസിൽ മുൻ മജിസ്ട്രേറ്റ് എസ് സുധീപ് പൊലീസിൽ കീഴടങ്ങി. നാളെ സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നല്കിയിരിക്കവേ തിരുവനന്തപുരം ജെഎഫ് എംസി 3 ലാണ് കീഴടങ്ങിയത്.

എഷ്യാനെറ്റ് ന്യൂസിന്റെ മാനേജിംഗ് എഡിറ്റർ മനോജ് കെ ദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുദീപിനെതിരെയുള്ള കേസ്. 2023 ജൂലൈ മൂന്നിനാണ് എസ് സുദീപ് കേസിന് ആസ്പദമായ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്.

ലൈംഗിക അധിക്ഷേപങ്ങള്‍ അടങ്ങുന്നതായിരുന്നു പോസ്റ്റ്. പിന്നാലെ നല്‍കിയ പരാതിയിൽ ഐപിസി 354 എ (1), ഐ ടി ആക്ടിലെ 67 വകുപ്പുകള്‍ പ്രകാരം ജൂലൈ 21-ന് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസായിരുന്നു കേസെടുത്തത്.