വിജിലന്‍സ് പിടിച്ചെടുത്ത 47 ലക്ഷം തിരികെ നൽകണമെന്ന ആവിശ്യവുമായി മുന്‍ എം എല്‍ എ കെ എം ഷാജി കോടതിയിൽ

single-img
14 September 2022

കോഴിക്കോട് | വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ നല്‍കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ് നേതാവും മുന്‍ എം എല്‍ എയുമായ കെ എം ഷാജി കോടതിയെ സമീപിച്ചു.

കണ്ണൂരിലെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത 47ലക്ഷം രൂപ തിരികെ ആവശ്യപെട്ടാണ് ഷാജി കോഴിക്കോട് വിജിലന്‍സ് കോടതിയെ സമീപിച്ചിരിക്കുന്നത്. പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ് ഫണ്ടെന്നാണ് ഷാജി കോടതിയിലും ആവര്‍ത്തിച്ചിരിക്കുന്നത്. കെ എം ഷാജിയുടെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.

അതേസമയം പണം തിരികെ നല്‍കുന്നത് അനധികൃത സ്വത്ത് സമ്ബാദന കേസിനെ പ്രതികൂലമായി ബാധിക്കുമെന്നാണ്് വിജിലന്‍സ് നിലപാട്. അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസില്‍ ആണ് വിജിലന്‍സ് അന്വേഷണം