തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

27 March 2024

തൃശൂരില്‍ പ്രമുഖരായ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എംഎം കൃഷ്ണനുണ്ണി ഉള്‍പ്പെടെയുള്ള നേതാക്കളെ ബിജെപി നേതാവായ പ്രകാശ് ജാവദേക്കര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു
മണ്ഡലത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്മജ വേണുഗോപാലിന് പിന്നാലെയാണ് കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് എത്തുന്നത്. എംഎം കൃഷ്ണനുണ്ണി, കെ ജി അരവിന്ദാക്ഷന്‍, വി എ രവീന്ദ്രന്‍, സി എ സജീവ് എന്നിവരാണ് പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസില്‍ നിരവധി അതൃപ്തരുണ്ടെന്നും കൂടുതല്‍ നേതാക്കള്‍ വരുംദിവസങ്ങളില്‍ ബിജെപിയിലേക്കുമെന്നുമാണ് കരുതുന്നത്.