ശക്തരായ വനിതകളുടെ ഫോബ്സ് പട്ടികയിൽ ഇന്ത്യയില്‍ നിന്നും നാല് പേർ; അതിലൊന്നാമത് നിർമ്മല സീതാരാമൻ
നിലവിൽ ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ ഫോബ്സ് പട്ടികയിൽ ഇടം നേടി ധനമന്ത്രി നിർമ്മല സീതാരാമൻ. ഫോബ്‌സ് പുറത്തിറക്കിയ പട്ടികയിൽ, അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, സംഗീതജ്ഞ ടെയ്‌ലർ സ്വിഫ്റ്റ് എന്നിവർ ഉൾപ്പെട്ട പട്ടികയിൽ ഇന്ത്യയുടെ ധനമന്ത്രിയായ നിർമ്മല സീതാരാമൻ ശ്രദ്ധ നേടി.
നിർമ്മലാ സീതാരാമനു പുറമെ ഇന്ത്യയിൽ നിന്ന് മൂന്ന് പേർ കൂടി പട്ടികയിൽ ഇടംപിടിച്ചു. പട്ടികയിൽ 32-ാം സ്ഥാനത്താണ് നിർമ്മലാസീതാരാമൻ. എച്ച്‌സിഎൽ കോർപ്പറേഷന്റെ സിഇഒ റോഷ്‌നി നാടാർ മൽഹോത്ര 60-ാം സ്ഥാനത്തും സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർപേഴ്‌സൺ സോമ മൊണ്ടൽ 70-ാം സ്ഥാനത്തും ബയോകോൺ സ്ഥാപക കിരൺ മജുംദാർ-ഷാ 76-ാം സ്ഥാനത്തുമാണ് ഉള്ളത്.
യൂറോപ്യൻ കമ്മീഷൻ മേധാവിയായ ഉർസുല വോൺ ഡെർ ലെയ്ൻ ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. യൂറോപ്യൻ സെൻട്രൽ ബാങ്ക് മേധാവി ക്രിസ്റ്റീൻ ലഗാർഡെ രണ്ടാം സ്ഥാനത്തും യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് മൂന്നാം സ്ഥാനത്തും എത്തി.