അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കുന്ന രീതിയിലാണ് നാലുവർഷ ബിരുദ കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്: മന്ത്രി ആർ ബിന്ദു
1 July 2024
ഒന്നര വർഷക്കാലം നീണ്ട കഠിനാധ്വാനമാണ് സംസ്ഥാനത്തെ സർവകലാശാലകളിലെ നാലുവർഷ ബിരുദ പ്രോഗ്രാമുകൾക്ക് പിന്നിലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. നാലുവർഷ ബിരുദ പ്രോഗ്രാമിൻ്റെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
‘അടിസ്ഥാന സൗകര്യത്തിലെ മാറ്റത്തിന് അനുസരിച്ച് ഉള്ളടക്കത്തിലും മാറ്റം വരുത്തുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിക്ക് പ്രത്യേക കരിക്കുലം ഫ്രെയിം വർക്ക് തയ്യാറാക്കി. അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കുന്ന രീതിയിലാണ് നാലുവർഷ ബിരുദ കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്. അറിവിന്റെ ഊർജ്ജസ്വലരായ ഉത്പാദകരായി വിദ്യാർത്ഥികളെ മാറ്റുകയാണ് ലക്ഷ്യം’- മന്ത്രി ആർ ബിന്ദു പറഞ്ഞു .