ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; കാസർകോട്ടെ ഡിവൈഎഫ്ഐ നേതാവിനെതിരെ കൂടുതൽ പരാതികൾ

single-img
20 October 2024

ജോലി വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ കാസര്‍കോട് മുൻ ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈക്ക് നേരെ കൂടുതൽ പരാതികൾ . കര്‍ണാടകയില്‍ അടക്കം ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പരാതികളാണ് പൊലീസിനു ലഭിച്ചിരിക്കുന്നത്.

കാസർകോട്ടെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ അസിസ്റ്റന്‍റ് മാനേജര്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കുമ്പള കിദൂര്‍ സ്വദേശി നിഷ്മിത ഷെട്ടിയാണ് ആദ്യം പരാതി നല്‍കിയത്. ബാഡൂർ സ്വദേശിയായ ബി.എസ്. മലേഷില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തതാണ് മറ്റൊരു പരാതി.

കർണാടകയിലെ എക്സൈസില്‍ ജോലി വാങ്ങിത്തരാം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സച്ചിത റൈ കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍‍സ് കോടതിയെ കഴിഞ്ഞ ദിവസം സമീപിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ പേർ പരാതികളുമായി എത്തുമെന്നാണ് പൊലീസിന്റെ നിഗമനം‌