വഞ്ചനാ കേസ്; മോഹൻലാലിനോടും ആൻ്റണി പെരുമ്പാവൂരിനോടും ഹാജരാകാൻ കോടതി നിർദേശം

single-img
31 August 2024

ഒരു സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പണം വാങ്ങിയ ശേഷം വഞ്ചിച്ചുവെന്ന ആരോപണത്തെ തുടർന്ന് മോഹൻലാലിനോടും നിർമാതാവ് ആൻ്റണി പെരുമ്പാവൂരിനോടും ഹാജരാകാൻ കോടതി നിർദേശം . പ്രശസ്ത നിർമാതാവും സംവിധായകനുമായ കെ.എ ദേവരാജൻ നൽകിയ ഹർജിയിലാണ് നടപടി.

ഈ സെപ്റ്റംബർ 13ന് നേരിട്ട് ഹാജരാകാനാണ് കോഴിക്കോട് അഡീഷണൽ ജില്ലാ സെഷൻ കോടതി ഇരുവർക്കുംന് നിർദേശം നൽകിയത്. 2007ൽ ‘സ്വപ്ന മാളിക’ എന്ന് പേരിട്ട ചിത്രത്തിന് വേണ്ടി 30 ലക്ഷം രൂപ വാങ്ങിയ ശേഷം ചിത്രത്തിൽ നിന്ന് പിന്മാറിയെന്നാണ് പരാതി.

ദേവരാജൻ്റെ ഈ സിനിമയ്ക്ക് വേണ്ടി എതിർകക്ഷികൾ 30 ലക്ഷം രൂപയുടെ ചെക്ക് കൈപ്പറ്റിയെന്നും എന്നാൽ ശേഷം സഹകരിക്കാതെ വഞ്ചിച്ചെന്നും പരാതിയിൽ പറയുന്നു.