വയനാട്ടിലെ ദുരന്ത ബാധിത പ്രദേശങ്ങളിൽ അടുത്ത ആറ് മാസം സൗജന്യ വൈദ്യുതി: മന്ത്രി കെ കൃഷ്ണൻകുട്ടി

single-img
6 August 2024

വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിത പ്രദേശങ്ങളിൽ ആറ് മാസം സൗജന്യ വൈദ്യുതി നൽകുമെന്ന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലാണ് അടുത്ത ആറു മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യാൻ വൈദ്യുതി വകുപ്പിന് മന്ത്രി നിർദേശം നൽകിയത്.

കെ.എസ്.ഇ.ബി.യുടെ കീഴിലെ ചൂരൽമല എക്‌സ്‌ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെ കെ നായർ, അംബേദ്കർ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്കാണ് സൗജന്യ വൈദ്യുതി ലഭ്യമാക്കുക.

ഇവിടെ നിന്നുള്ള ഉപഭോക്താക്കൾക്ക് നിലവിൽ വൈദ്യുതി ചാർജ് കുടിശ്ശിക ഉണ്ടെങ്കിൽ അതും ഈടാക്കില്ല. ദുരന്ത മേഖലയിലെ 1139 ഉപഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും വൈദ്യുതി വകുപ്പ്. അറിയിക്കുന്നു