താരങ്ങൾക്ക് എതിരെയുള്ള വംശീയ അധിക്ഷേപത്തിൽ അപലപിച്ച് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ
21 December 2022
ഖത്തർ ലോകകപ്പ് ഫൈനലിന് ശേഷം ഫ്രാൻസ് താരങ്ങൾക്ക് നേരിടേണ്ടി വന്ന വംശീയ അധിക്ഷേപത്തെ അപലപിച്ചതായും, ഇതിന് ഉത്തരവാദികളായ ആളുകൾക്കെതിരെ പരാതി നൽകുമെന്നും ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ.
ടീമിലെ കോമനും ചൗമേനിയും ഓൺലൈനിൽ വംശീയ അധിക്ഷേപത്തിന് ഇരകളായെന്നും, ഇതോടെ താരങ്ങൾക്ക് അവരുടെ ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകളിലെ കമന്റ് വിഭാഗം സ്വിച്ച് ഓഫ് ചെയ്യേണ്ടി വന്നെന്നും ഇംഗ്ലീഷ് മാധ്യമങ്ങൾ തിങ്കളാഴ്‌ച റിപ്പോർട്ട് ചെയ്‌തു.
ഇതോടുകൂടി അധിക്ഷേപത്തെ അപലപിക്കുന്നുവെന്നും ഉത്തരവാദികൾക്കെതിരെ പരാതി നൽകുമെന്നും എഫ്എഫ്എഫ് ട്വിറ്ററിൽ പുറത്തുവിട്ട പ്രസ്‌താവനയിൽ അറിയിച്ചു.