യു ഡി എഫ് ഉന്നയിച്ചാല്‍ സോളാർ വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാം: മുഖ്യമന്ത്രി
19 September 2023
സോളാര്‍ കേസിലെ ഗൂഢാലോചന ഇപ്പോള്‍ ചര്‍ച്ചയാക്കിയത് ആരെയാണ് ബാധിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥാനമാനങ്ങള്‍ക്കായി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ഗൂഢാലോചനയാണെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരാനുണ്ടെന്നും പറഞ്ഞ മുഖ്യമന്ത്രി യു ഡി എഫ് ഉന്നയിച്ചാല്‍ വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നും പറഞ്ഞു.
അതേസമയം, നിപ ഭീഷണി പൂര്‍ണമായും ഒഴിഞ്ഞെന്ന് പറയാനാകില്ലെന്നും കൂടുതല്‍ പേരിലേക്ക് പകര്‍ന്നില്ല എന്നത് ആശ്വാസകരമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മുഴുവന്‍ ആരോഗ്യ സംവിധാനവും നിതാന്ത ജാഗ്രതയോടെ രംഗത്തുണ്ട്. തുടക്കത്തില്‍ കണ്ടെത്തിയതുകൊണ്ട് ഇടപെടാന്‍ ആയി എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.