തിരുവല്ലയിലെ നരബലി കൂടുതൽ വിവരങ്ങൾപുറത്ത്; സിദ്ധനെ പ്രീതിപ്പെടുത്തിയാല്‍ ഐശ്വര്യം ഉണ്ടാകും ; സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് പത്തനംതിട്ട യിലെത്തിച്ചു കൊല നടത്തി

single-img
11 October 2022

കൊച്ചി: തിരുവല്ലയിലെ നരബലിയില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കേസില്‍ തിരുവല്ല സ്വദേശിയായ വൈദ്യന്‍ ഭഗവത്, ഭാര്യ ലീല, പെരുമ്ബാവൂര്‍ സ്വദേശി ഷിഹാബ് എന്നിവരാണ് അറസ്റ്റിലായത്.

വൈദ്യനും ഭാര്യയും സാമ്ബത്തിക അഭിവൃദ്ധിക്കുവേണ്ടിയാണ് സ്ത്രീകളെ കൊലപ്പെടുത്തിയത്.

കടവന്ത്ര പൊന്നുരുണി സ്വദേശി പത്മം, കാലടി സ്വദേശിനി റോസ്‌ലി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവര്‍ക്കും അമ്ബത് വയസിനോടടുത്ത് പ്രായമുണ്ട്. നരബലിക്കായി റോസ്‌ലിയെയാണ് ആദ്യം കൊണ്ടുപോയത്. ഷിഹാബാണ് സ്ത്രീയെ വൈദ്യന് പരിചയപ്പെടുത്തിക്കൊടുത്തത്. തുടര്‍ന്ന് മറ്റൊരു ആവശ്യത്തിനെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് പത്തനംതിട്ടയിലേക്ക് കൊണ്ടുപോയത്. പിന്നീട് പൂജ നടത്തി ബലി നല്‍കുകയായിരുന്നുവെന്നാണ് വിവരം. കഴുത്തറുത്ത് കൊന്ന്, മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു.

ലോട്ടറി വില്‍പ്പനക്കാരിയായ പത്മത്തെ സെപ്തംബര്‍ 27നാണ് കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുന്‍പും പ്രദേശത്ത് സമാനമായ മിസിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ഷിഹാബ് വൈദ്യനുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പെരുമ്ബാവൂര്‍ കേന്ദ്രീകരിച്ചുള്ള സിദ്ധനെ പ്രീതിപ്പെടുത്തിയാല്‍ ഐശ്വര്യം ഉണ്ടാകുമെന്നും, ഇതിനായി നരബലി നടത്തണമെന്നും വൈദ്യനെ ഏജന്റ് വിശ്വസിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.