ചാരക്കേസിൽ കൂടുതൽ ഗവേഷണം നടത്തിയാൽ കേരളത്തിൽ രാഷ്ട്രീയ പ്രത്യാഘാതമുണ്ടാകും: കെ മുരളീധരൻ


ഐ എസ് ആർ ഓ ചാരക്കേസിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ കരുണാകരനെ പി വി നരസിംഹാവു ചതിച്ചതായി കെ മുരളീധരൻ.ചാരക്കേസ് പൊലീസ് കെട്ടിച്ചമച്ചതെന്ന സിബിഐ കുറ്റപത്രം പുറത്തുവന്നതിന് പിന്നാലെയായിരുന്നു കെ മുരളീധരന്റെ പ്രതികരണം.
ആ കാലഘട്ടത്തിലെ പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾക്ക് പിന്നിൽ പി വി നരസിംഹ റാവുവായിരുന്നുവെന്നും മുരളീധരൻ ആരോപിച്ചു . ആയുധം ആരുടെ കയ്യിൽ കൊടുത്താലും പ്രയോഗിക്കുമെന്നും ഇടതുമുന്നണിയെ ന്യായീകരിച്ച് മുരളീധരൻ പറഞ്ഞു. ഇനിയും ചാരക്കേസിൽ കൂടുതൽ ഗവേഷണം നടത്തിയാൽ കേരളത്തിൽ രാഷ്ട്രീയ പ്രത്യാഘാതമുണ്ടാകും. പാർട്ടിയുടെ ഭാവിയെ ബാധിക്കും എന്നതുകൊണ്ടാണ് നിശബ്ദത പാലിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.
സംസ്ഥാനത്തെ മുന്‍ പൊലീസ് ഉദ്യോഗസ്ഥരും ഐബി ഉദ്യോഗസ്ഥരും അടക്കം അഞ്ച് പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.മുന്‍ എസ്പി എസ് വിജയന്‍, മുന്‍ ഡിജിപി സിബി മാത്യൂസ്, മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍, എസ് കെ കെ ജോഷ്വാ, മുന്‍ ഐ ബി ഉദ്യോഗസ്ഥന്‍ ജയപ്രകാശ് എന്നിവരാണ് പ്രതികള്‍.