ശശി തരൂർ ഒറ്റപ്പെടുന്നു; ജി 23നേതാക്കളുടേയും പിന്തുണ ഖർഗെയ്ക്ക്
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയ ശശി തരൂർ പാർട്ടിയിൽ കൂടുതൽ ഒറ്റപ്പെടുന്നതായി റിപ്പോർട്ട്. ജി 23 നേതാക്കളുടെ പിന്തുണ ഉൾപ്പടെ നേടിക്കൊണ്ട് മല്ലികാർജുന ഖർഗെ മുന്നേറവെയാണ് ശശി തരൂർ കൂടുതൽ പാർട്ടിക്കുള്ളിൽ ഒറ്റപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്. അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കേഉയാണ് ജി 23നേതാക്കൾമല്ലികാർജുന ഖർഗെക്കു പിന്തുണ നൽകിയത്.
ഒരു ഘട്ടത്തിൽ AICC അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും എന്ന് പരസ്യമായി പ്രഖ്യാപിച്ച മനീഷ് തിവാരി ഉൾപ്പടെയുള്ള നേതാക്കൾ ഇപ്പോൾ ഖർഗെയ്ക്ക് പരസ്യ പിന്തുണയുമായി രംഗത്ത് വന്നു. പാർട്ടിയെ സ്ഥിരതയോടെ മുമ്പോട്ട് കൊണ്ടുപോകാൻ കഴിയുന്നവരാകണം അധ്യക്ഷ പദത്തിലെത്താൻ എന്നും, ഖർഗെയുടെ കരങ്ങളിൽ പാർട്ടി സുരക്ഷിതമായിരിക്കുമെന്ന് മനീഷ് തിവാരി പറഞ്ഞു.
അതെ സമയം ശശി തരൂരിന്‍റെ പ്രസ്‍താവനകളില്‍ നേതൃത്വത്തെ അതൃപ്തി അറിയിച്ച് മല്ലികാർജ്ജുൻ ഖർഗെ രംഗത്തെത്തി. സോണിയാഗാന്ധിയുടെ കുടുംബമില്ലാതെ കോൺഗ്രസിന് മുന്നോട്ട് പോകാനാവില്ല എന്നും, ഗാന്ധി കുടുംബത്തിന്‍റെ സഹകരണം അനിവാര്യമാണ് എന്നും, സോണിയ ഗാന്ധിയുടെ ഉപദേശം തേടിയേ പ്രവർത്തിക്കുവെന്നും ഖര്‍ഗെ പറഞ്ഞു.
ഖർഗെ ഇന്ന് തമിഴ്നാട്ടില്‍ പ്രചാരണം നടത്തും. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി ഖർഗെ കൂടികാഴ്ച നടത്തും. അതേസമയം ശശി തരൂർ ഇന്ന് വോട്ടുതേടി മധ്യപ്രദേശിലും ബിഹാറിലുമാണ് പ്രചാരണം നടത്തുന്നത്. പിസിസികൾ സന്ദർശിച്ച് നേതാക്കളുമായി തരൂർ കൂടിക്കാഴ്ച്ച നടത്തും. പതിനാറിനാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കളുള്ള തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നത്.