അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ ഇന്ത്യൻ ടീമിന് ഗംഭീര്‍ ഒരു മികച്ച പരിശീലകനാകും: സൗരവ് ഗാംഗുലി
മുൻ താരം ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മികച്ച പരിശീലകനാകുമെന്ന് മുന്‍ ഇന്ത്യന്‍ നായകൻ സൗരവ് ഗാംഗുലി. ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ഗാംഗുലി.
നിലവിൽ ബിസിസിഐയും ഗംഭീറുമായി ഇത് സംബന്ധിച്ച അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നെന്നും ഗംഭീര്‍ സ്ഥാനം ഏറ്റെടുത്തേക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ‘ഞാന്‍ ഇന്ത്യന്‍ ടീമിനായി ഒരു ഇന്ത്യന്‍ കോച്ചിനെ അനുകൂലിക്കുന്നു, അദ്ദേഹം അപേക്ഷിച്ചിട്ടുണ്ടെങ്കില്‍, ഗംഭീര്‍ ഒരു മികച്ച പരിശീലകനാകും,’ ഗാംഗുലി പറഞ്ഞു.
അതേസമയം ഐപിഎല്‍ 2024-ന്റെ മധ്യത്തില്‍ ഗാംഗുലി ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേല്‍ക്കുമെന്നുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷെ പിന്നീട് ഇത് വിദേശ കോച്ചുകളിലേക്കും ഒടുവില്‍ ഗൗതം ഗംഭീറിലേക്കുമെത്തി. ജൂണ്‍ മാസത്തില്‍ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് അപേക്ഷ ക്ഷണിച്ചത്.