മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി മന്ത്രി ഗണേഷ് കുമാർ

single-img
1 May 2024

കെഎസ്ആർടിസി ബസ്സിൽ നിന്നും മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ പ്രതികരണവുമായി ഡ്രൈവർ യദു. സംഭവം നടക്കുമ്പോൾ ബസ്സിൽ വിഡിയോ റെക്കോർഡ് ചെയ്തിരുന്നതായി യദു പറയുന്നു. മെമ്മറി കാർഡ് എടുത്തു മാറ്റിയതാവാമെന്നും അല്ലെങ്കിൽ തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടന്നു എന്നും യദു പ്രതികരിച്ചു.

അതേസമയം സംഭവത്തിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ കെഎസ്ആർടിസി സിഎംഡിക്ക് അന്വേഷണത്തിന് നിർദ്ദേശം നൽകി. ബസിലുണ്ടായിരുന്ന മൂന്ന് ക്യാമറകളിലെ ദൃശ്യങ്ങളെടുത്ത് പരിശോധിക്കാനാണ് പൊലീസ് എത്തിയത്. പക്ഷെ , ബസിലെ മെമ്മറി കാർഡ് കാണാനില്ല എന്ന് പൊലീസ് അറിയിക്കുകയായിരുന്നു.