ജയിലില്‍ കൊതുകുവല ഉപയോഗിക്കാനുള്ള അപേക്ഷയുമായി ഗുണ്ടാത്തലവന്‍ കോടതിയില്‍

5 November 2022

ജയിലില്‍ കൊതുകുവല ഉപയോഗിക്കാനുള്ള അപേക്ഷയുമായി ഗുണ്ടാത്തലവന്‍ കോടതിയില്‍. കുപ്പി നിറയെ കൊന്ന കൊതുകുകളുമായാണ് ഇജാസ് ലക്ക്ഡവാല കോടതിയിലെത്തിയത്.
ജയിലിലെ ദുരിതം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് കൊന്ന കൊതുകുകളെ കുപ്പിയിലാക്കി എത്തിയത്.
ഇന്നലെ മുംബൈ കോടതിയിലായിരുന്നു സംഭവം. പക്ഷെ കൊതുകുവല ഉപയോഗിക്കാനുള്ള ഇജാസിന്റെ അപേക്ഷ കോടതി തള്ളികളഞ്ഞു. ഇയാള്‍ക്ക് കൊതുകുവലയല്ലാതെ മറ്റു പ്രതിരോധങ്ങള്‍ പരീക്ഷിക്കാമെന്ന് അപേക്ഷ തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
2020 ജനുവരിയിലാണ് നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ ഇജാസിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ളയാളാണ് ഇയാള്‍. നേരത്തെ ജുഡീഷ്യല്‍ കേസില്‍ അകത്തായപ്പോള്‍ കൊതുകുവല ഉപയോഗിക്കാന്‍ സമ്മതിച്ചിരുന്നെങ്കിലും പിന്നീട് പിടിച്ചെടുക്കുകയായിരുന്നു.