യുപിയിൽ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം; ഗുണ്ടാത്തലവന്‍ അനില്‍ ദുജാനയെ പൊലീസ് വെടിവെച്ചു കൊന്നു
കൊലപാതക കേസിലെ പിടികിട്ടാപ്പുള്ളിയായ ഗുണ്ടാ നേതാവിനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി യുപി പൊലീസ്. സംസ്ഥാനത്തെ 60 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അനില്‍ ദുജാനതെയാണ് മീററ്റിലുണ്ടായ ഏറ്റുമുട്ടലിൽ യുപി പൊലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് കൊലപ്പെടുത്തിയത്.
കൊലപാതക കേസില്‍ ജാമ്യം കിട്ടിയതിനാൽ ഒരാഴ്ച മുമ്പാണ് ദുജാന പുറത്തിറങ്ങിയത്. ഉടന്‍ കേസിലെ ദൃക്‌സാക്ഷിയെ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ എസ്.ടി.എഫ് തീരുമാനിക്കുകയായിരുന്നു.. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുമായുണ്ടായ ഏറ്റവുമുട്ടലിനെ തുടര്‍ന്നുണ്ടായ വെടിവെപ്പിലാണ് ദുജാന കൊല്ലപ്പെട്ടത്.
മീററ്റിലെ ഉള്‍ഗ്രാമത്തിൽ ഒളിച്ചിരുന്ന ദുജാനയും സംഘവും പൊലീസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പെട്ടെന്നുതന്നെ പൊലീസും ഉടന്‍ തിരിച്ചു വെടി വെക്കുകയായിരുന്നു. ഇതിലാണ് അനില്‍ ദുജാന കൊല്ലപ്പെടുന്നത്. കഴിഞ്ഞ മാസത്തിൽ ജയിലില്‍ കഴിഞ്ഞിരുന്ന ഗുണ്ടയും രാഷ്ട്രീയ നേതാവുമായ ആതിഖ് അഹമ്മദ് ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടത് വന്‍ യുപിയിലും രാജ്യത്തും വിവാദമായിരുന്നു. പിന്നാലെയാണ് ഇപ്പോൾ അടുത്ത ഏറ്റുമുട്ടല്‍ കൊലപാതകവും ഉണ്ടായിരിക്കുന്നത്.