ഇന്ത്യയിൽ ആദ്യം; കേന്ദ്രസർക്കാരിന്റെ മേൽനോട്ടത്തിൽ ജമ്മുവിൽ കഞ്ചാവ് കൃഷി തോട്ടം ഒരുക്കുന്നു


രാജ്യത്ത് ഔഷധ നിർമാണത്തിനായി കഞ്ചാവിനെ ഉപയോഗിക്കാൻ കേന്ദ്ര ശാസ്ത്ര–സാങ്കേതിക മന്ത്രാലയം പ്രഖ്യാപിച്ച ‘കഞ്ചാവ് ഗവേഷണ പദ്ധതി ഇന്ത്യൻ വൈദ്യശാസ്ത്ര രംഗത്ത് നിർണായകമാണ്. ഇപ്പോഴിതാ, കേന്ദ്രസർക്കാരിന്റെ മേൽനോട്ടത്തിൽ ജമ്മുവിൽ പദ്ധതിക്ക് വേണ്ടിയുള്ള കഞ്ചാവ് കൃഷി തോട്ടം ഒരുക്കുകയാണ്.
ജമ്മുവിലെ ഛത്തയിൽ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റീവ് മെഡിസിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കർ സംരക്ഷിത മേഖലയിലാണ് കഞ്ചാവ് കൃഷി ചെയ്യുക. കാനഡയിൽ നിന്നുള്ള സ്ഥാപനവുമായി സഹകരിച്ച് സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
നേരത്തെ 2020 ഫെബ്രുവരിയിലായിരുന്നു ഇതിന്റെ കരാർ ഒപ്പിട്ടത്. അതിനുശേഷം സംസ്ഥാനത്തെ ഛത്തയിൽ കഞ്ചാവുകൃഷി ആരംഭിച്ചു.രണ്ടു വർഷത്തിലേറെ നടത്തിയ പരിശ്രമത്തിനു ശേഷം പദ്ധതിക്ക് സർക്കാർ അംഗീകാരം ലഭിച്ചു .പ്രമേഹം, അർബുദം, നാഡീരോഗം തുടങ്ങിയവയ്ക്ക് കയറ്റുമതി ഗുണനിലവാരമുള്ള വേദനസംഹാരികൾ എന്നിവക്ക് വേണ്ടിയാണു ഇവിടെനിന്നുള്ള കഞ്ചാവ് ഉപയോഗിക്കുക.