റെയിൽവേ ഭൂമിയിലെ മാലിന്യനീക്കം റെയിൽവേയുടെ ഉത്തരവാദിത്വം: കേരളാ ഹൈക്കോടതി

single-img
15 July 2024

റെയിൽവേയുടെ കീഴിലുള്ള ഭൂമിയിലെ മാലിന്യം നീക്കേണ്ട ഉത്തരവാദിത്വം റെയിൽവെക്കാണെന്ന് ഹൈക്കോടതി. മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് റെയിൽവേ പദ്ധതി അറിയിക്കണം എന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തിയാണ് കോടതിയുടെ നിർദേശം. ജസ്റ്റിസുമാരായ ബച്ചു കുര്യൻ തോമസ്, പി ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് മാലിന്യ സംസ്കരണം നഗരസഭയുടെ ഉത്തരവാദിത്വമാണെന്ന വാദം തുടക്കത്തിൽ തന്നെ റെയിൽവേയുടെ അഭിഭാഷകൻ ഉന്നയിച്ചെങ്കിലും കടുത്ത വിമർശനം നടത്തി.

നിങ്ങൾ പഴിചാരുന്നത് കേൾക്കാനല്ല ഇരിക്കുന്നതെന്ന് കോടതി ഓർമിപ്പിച്ചു. . റെയിൽവേ ഭൂമിയിലെ മാലിന്യനീക്കം റെയിൽവേയുടെ ഉത്തരവാദിത്വമാണെന്ന് കോടതി ഓർമിപ്പിച്ചു . റെയിൽവെയുടെ ഭുമിയിൽ കോർപ്പറേഷന് എന്തെങ്കിലും ചെയ്യാനാകുമോ എന്നും കോടതി ആരാഞ്ഞു.

അതേപോലെ തന്നെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കനാലിലൂടെ ഒഴുക്കി വിടാൻ പാടില്ലായിരുന്നു.മാലിന്യ നീക്കം സംബന്ധിച്ച് റെയിൽവേയുടെ പദ്ധതി കോടതി അറിയിക്കണം. കൃത്യമായി ഇടവേളകളിൽ മാലിന്യം നീക്കം ചെയ്യണമെന്നും റെയിൽവേയോട് കോടതി പറഞ്ഞു. വിഷയത്തിൽ തിരുവനന്തപുരം കോർപ്പറേഷനെയും സർക്കാരിനെയും കോടതി കക്ഷി ചേർത്തു.

3 കക്ഷികളും 10 ദിവസത്തിന് റിപ്പോർട്ട് നൽകണം. ഇതുപോലെയുള്ള സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയിക്കണം. ആമയിഴഞ്ചാൻതോട് സന്ദർശിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകണം. ആക്കുളം കായലിലെ മാലിന്യ സംസ്കരണത്തിൽ സർക്കാർ വിശദീകരണം നൽകണമെന്നും കോടതി പറഞ്ഞു. സംഭവം നിർഭാഗ്യകരമാണെന്ന് പ്രത്യേക ഡിവിഷൻ പറഞ്ഞു.