ഗൗരി ലങ്കേഷ് വധക്കേസ് ; മൂന്ന് പ്രതികൾക്ക് ജാമ്യം നൽകി കർണാടക ഹൈക്കോടതി

single-img
17 July 2024

മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലങ്കേഷിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പ്രതികൾക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. അമിത് ദിഗ്വേക്കർ, എച്ച് എൽ സുരേഷ്, കെ ടി നവീൻ കുമാർ എന്നിവർക്കാണ് ജസ്റ്റിസ് എസ് വിശ്വജിത്ത് ഷെട്ടി ഇന്ന് ജാമ്യം അനുവദിച്ചത്.

വിചാരണ വൈകുന്നത് ചൂണ്ടിക്കാട്ടി കൊലക്കേസ് പ്രതികളായ മൂന്നുപേരും ജാമ്യാപേക്ഷ നൽകിയിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ മറ്റൊരു പ്രതിയായ എൻ മോഹൻ നായക്കിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. സംഘപരിവാർ – ഹിന്ദുത്വ ഗ്രൂപ്പുകളുടെ കടുത്ത വിമർശകയായ ഗൗരി ലങ്കേഷ് 2017 സെപ്തംബർ 5 നായിരുന്നു ബെംഗളൂരുവിലെ വീടിന് പുറത്ത് വെടിയേറ്റ് കൊല്ലപ്പെട്ടത് .