വേള്‍ഡ് ഇന്‍ഡക്സ് പുറത്തുവിട്ട കണക്കുകള്‍ തെറ്റ്; ക്രിക്കറ്റിലെ അതിസമ്പന്നന്‍ താനല്ല എന്ന് ഗില്‍ക്രിസ്റ്റ്

single-img
16 March 2023

ലോക ക്രിക്കറ്റിലെ അതിസമ്പന്നന്‍ ആരെണെന്നതിൽ വേള്‍ഡ് ഇന്‍ഡക്സ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നത് പ്രകാരം ഗില്‍ക്രിസ്റ്റിന്‍റെ ആസ്തിയായി കണക്കാക്കിയിരിക്കുന്നത് 380 മില്യണ്‍ ഡോളറാണ്. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള സച്ചിന് 170 മില്യണ്‍ ഡോളറും മൂന്നാം സ്ഥാനത്തുള്ള എം എസ് ധോണിക്ക് 115 മില്യണ്‍ ഡോളറും നാലാം സ്ഥാനത്തുള്ള വിരാട് കോലിക്ക് 112 മില്യണ്‍ ഡോളറുമാണ് ആസ്തിയായി പറയുന്നത്.

പക്ഷെ ഈ കണക്കുകള്‍ അടിസ്ഥാനരഹിതമാണെന്നും എഫ് 45 സഹസഥാപകനായ ആദം ഗില്‍ക്രിസ്റ്റിനെയാണ് വേള്‍ഡ് ഇന്‍ഡക്സ് ശരിക്കും ഉദ്ദേശിച്ചതെന്നും മുൻ ക്രിക്കറ്റ് താരം ഗില്ലി പ്രതികരിച്ചു.

അദ്ദേഹത്തിന്റെ വാക്കുകൾ: ” അവർ എന്നെ തെറ്റിദ്ധരിച്ചതാണ് സുഹൃത്തുക്കളെ, അല്ലെങ്കില്‍ എന്‍റെ അതേപേരുള്ള എഫ്45 സ്ഥാപകന്‍ ക്രിക്കറ്റ് കളിക്കണമായിരുന്നു, അദ്ദേഹം പക്ഷെ കളിക്കാത്തതുകൊണ്ട് ഇത് തീര്‍ത്തും അടിസ്ഥാനരഹിതമാണ് “

അതേസമയം, സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം കമന്‍റേറ്ററായി ജോലി നോക്കുന്ന 51കാരനായ ഗില്‍ക്രിസ്റ്റിന് മറ്റ് ബിസിനസുകളൊന്നുമില്ലെന്നതാണ് വാസ്തവം. എന്നാൽ , എഫ് 45 ജിമ്മുകകളുടെ സഹസ്ഥാപനായ ആദം ഗില്‍ക്രിസ്റ്റ് കഴിഞ്ഞ വര്‍ഷം സ്ഥാപനം വിടുകയും ചെയ്തിരുന്നു. പക്ഷെ ഗില്‍ക്രിസ്റ്റ് എന്ന പേര് വേള്‍ഡ് ഇന്‍ഡക്സിന്‍റെ സമ്പന്നപ്പട്ടികയില്‍ ഇടം പിടിച്ചു.