റീ- റിലീസിൽ ‘ഗില്ലി’ മൂന്നാഴ്ച കൊണ്ട് നേടിയത് 30 കോടി
20 വർഷങ്ങൾക്ക് ശേഷം തമിഴ്‌നാട്ടിൽ വീണ്ടും പ്രദർശനത്തിനെത്തിയ വിജയ് ചിത്രം ‘ഗില്ലി’ വൻ കളക്ഷനോടെ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി. കഴിഞ്ഞ മാസം 20-ന് വീണ്ടും റിലീസ് ചെയ്ത ചിത്രം രണ്ടാഴ്ചയ്ക്കകം 30 കോടിയിലധികം കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്.
2004 ല്‍ ആദ്യമായി പുറത്തിറങ്ങിയപ്പോള്‍ 50 കോടിയായിരുന്നു ‘ഗില്ലി’യുടെ കളക്ഷൻ. നിലവിൽ ഇന്ത്യയില്‍നിന്ന് നേടിയ 24 കോടിയില്‍ 22-ഉം തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ നിന്നുമാണ് ലഭിച്ചത്. കർണാടകയില്‍ 1.35 കോടിയും യൂറോപ്പ്, സിങ്കപ്പൂർ, മലേഷ്യ എന്നിവിടങ്ങളില്‍നിന്ന് 6.25 കോടിയും സ്വന്തമാക്കി.
ഹോളിവുഡ് ചിത്രമായ ജെയിംസ് കാമറൂണിന്റെ ‘അവതാർ’, ബോളിവുഡ് ചിത്രം ‘ഷോലെ’ എന്നീ സിനിമകള്‍ വീണ്ടും റിലീസായപ്പോള്‍ ലഭിച്ചിരുന്ന കളക്ഷൻ റെക്കോഡാണ് ‘ഗില്ലി’ ഭേദിച്ചത്. 2009 ല്‍ റിലീസായ അവതാർ 2012 ല്‍ റീറിലീസ് ചെയ്തപ്പോള്‍ 18 കോടി കളക്ഷൻ നേടിയിരുന്നു. 1975 ല്‍ പുറത്തിറങ്ങിയ ‘ഷോലെ’ 2013 ല്‍ ത്രി.ഡി.യില്‍ അവതരിപ്പിച്ചപ്പോള്‍ 13 കോടി കളക്ഷൻ നേടി.എന്തയാലും ‘ഗില്ലി’ക്കു പിറകെ വിജയിന്റെ ‘ഖുശി’, എന്ന ചിത്രവും വീണ്ടും റിലീസിന് ഒരുങ്ങുന്നുണ്ടെന്നാണ് വിവരം.