പെൺകുട്ടികൾ ലൈംഗികാസക്തി നിയന്ത്രിക്കണം; കൊൽക്കത്ത ഹൈക്കോടതി പരാമർശം റദ്ദാക്കി സുപ്രീം കോടതി
പെൺകുട്ടികൾ ലൈംഗികാസക്തി നിയന്ത്രിക്കണമെന്ന കൊൽക്കത്ത ഹൈക്കോടതിയുടെ പരാമർശം സുപ്രീം കോടതി റദ്ദാക്കി. ഹൈക്കോടതി പുറപ്പെടുവിച്ച വിധിയും അതിൽ അടങ്ങിയിട്ടുള്ള വിവിധ പരാമർശങ്ങളും അംഗീകരിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിക്ക് നേരെ നടന്ന ലൈംഗികാതിതക്രമക്കേസിലെ വിധി പ്രസ്താവനക്കിടെയായിരുന്നു കഴിഞ്ഞ ഒക്ടോബറിൽ ഹൈക്കോടതിയുടെ വിവാദ പരാമർശം. കൌമാരക്കാരായ പെൺകുട്ടികൾ ലൈംഗികാസക്തി നിയന്ത്രിക്കണമെന്നും രണ്ട് മിനിറ്റ് മാത്രം നീണ്ടു നിൽക്കുന്ന ആനന്ദം ആസ്വദിക്കുന്നവൾ സമൂഹത്തിന്റെ കണ്ണിൽ പരാജയമാണെന്നും കോടതിയുടെ പരാമർശിച്ചിരുന്നു.
ഈ പരാമർശത്തിനെത്തുടർന്ന് 2023 ഡിസംബറിൽ സ്വമേധയാ കേസെടുത്ത സുപ്രീം കോടതി ഹൈക്കോടതി നടത്തിയ പരാമർശം ആക്ഷേപകരവും അനാവശ്യവുമെന്ന് ചൂണ്ടിക്കാട്ടി.വിധിന്യായങ്ങൾ എഴുതുമ്പോൾ ജഡ്ജിമാർ പ്രസംഗിക്കുകയല്ല വേണ്ടതെന്നും ഇതുപോലെയുള്ള വിധിന്യായങ്ങൾ തീർത്തും തെറ്റാണെന്നും സുപ്രീം കോടതി പറഞ്ഞു .