കൂറുമാറിയ മാറിയ എട്ട് എംഎൽഎമാർക്കൊപ്പം ഗോവ മുഖ്യമന്ത്രി സാവന്ത് പ്രധാനമന്ത്രിയെ കാണും
അടുത്തിടെ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് കൂറുമാറിയ എട്ട് എംഎൽഎമാർക്കൊപ്പം ഗോവ മുഖ്യമന്ത്രി സാവന്ത് പ്രധാനമന്ത്രിയെ കാണും. എട്ടു പുതിയ അംഗങ്ങളും സംസ്ഥാന ബിജെപി അധ്യക്ഷൻ സദാനന്ദ് തനവാഡെ എന്നോടൊപ്പം ഡൽഹിയിലേക്ക് പോകുന്നു. ഞങ്ങൾ പ്രധാനമന്ത്രിയെ കാണും, ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാനും ശ്രമിക്കും – ഗോവ മുഖ്യമന്ത്രി സാവന്ത് പറഞ്ഞു.
പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ച നേരത്തെ നിശ്ചയിച്ചിട്ടുണ്ടെന്നും അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് അന്തിമരൂപമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രിസഭാ പുനഃസംഘടന നടക്കുമോ എന്ന ചോദ്യത്തിന് അത്തരം പദ്ധതികളൊന്നുമില്ലെന്ന് സാവന്ത് പറഞ്ഞു.
സെപ്തംബർ 14ന് മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത്, മൈക്കിൾ ലോബോ, ദെലീല ലോബോ, കേദാർ നായിക്, സങ്കൽപ് അമോങ്കർ, രാജേഷ് ഫല്‌ദേശായി, അലക്‌സോ സെക്വേര, റുഡോൾഫ് ഫെർണാണ്ടസ് എന്നിവർ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് കൂറുമാറിയതു.
40 അംഗ ഗോവ നിയമസഭയിൽ ബി.ജെ.പിക്ക് 20 എംഎൽഎമാരുണ്ടായിരുന്നു, അടുത്തിടെ കോൺഗ്രസ് എം ൽ എമാർ ചേർന്നതോടെ അംഗസംഘ്യ 28 ആയി ഉയർന്നു. രണ്ടു എം.പി.ജി എം ൽ എ മാരും, മൂന്ന് സ്വതന്ത്ര അംഗങ്ങളുടെയും പിന്തുണയും ബിജെപിക്കുണ്ട്. എൻ ഡി എ ക്കു നിലവിൽ 33 അംഗങ്ങളുടെ പിന്തുണ ഉണ്ട്. അതേസമയം കോൺഗ്രസ് വെറും മൂന്ന് എംഎൽഎമാരായി ചുരുങ്ങി.