സർക്കാർ ജോലിക്ക് ഒരു വർഷത്തെ ജോലി പരിചയം നിർബന്ധമാക്കി ഗോവൻ സർക്കാർ
ഗോവയിൽ ഇനിമുതൽ സർക്കാർ ജോലിക്ക് ഒരു വർഷത്തെ ജോലി പരിചയം നിർബന്ധമാക്കുന്നതായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. സംസ്ഥാനത്തെ തലേഗാവോ ഗ്രാമത്തിൽ ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രമോദ് സാവന്ത്.
ഒരോ സർക്കാർ ജോലിക്കും ശരിയായ ആളെ തന്നെ തെരഞ്ഞെടുക്കാൻ സർക്കാർ ആവശ്യമായ നിയമഭേദഗതികൾ അധികം വൈകാതെ വരുത്തുമെന്ന് അദ്ദേഹം റിയിച്ചു. ഇപ്പോൾ നടക്കുന്ന ഒരാളെ നേരിട്ട് സർക്കാർ സർവീസിലേക്ക് എടുക്കുന്ന രീതി അവസാനിപ്പിക്കും.
സർക്കാരിന് കീഴിലുള്ള സർവീസുകളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ സ്വകാര്യ മേഖലയിൽ ജോലി ചെയ്ത് ആവശ്യമായ പരിചയം ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വഴിമാത്രമായിരിക്കും എല്ലാ സർക്കാർ ജോലി നിയമനങ്ങളും നടത്തുക.
ഈ കർശനമായ നിബന്ധന സർക്കാരിന് വളരെ ശേഷിയുള്ള ജീവനക്കാരെ ലഭിക്കാൻ ഇടയാക്കുമെന്ന് ഗോവൻ മുഖ്യമന്ത്രി അവകാശപ്പെട്ടു. ഒരു വർഷത്തെ ജോലി പരിചയം എല്ലാ സർക്കാർ ഉദ്യോഗത്തിനും ഉടൻ ബാധകമാക്കുമെന്നും മന്ത്രി അറിയിച്ചു.