ഉക്രൈൻപ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്ത കാളി ദേവി ചിത്രം മതവികാരം വൃണപ്പെടുത്തി; പ്രതിഷേധം ശക്തമായപ്പോൾ ട്വീറ്റ് പിൻവലിച്ചു
ഉക്രൈൻ പ്രതിരോധ മന്ത്രാലയമ അതിന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത ഒരു കാളി ദേവിയുടെ ചിത്രം ഇന്ത്യയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി . കാളി ദേവി മഴമേഘങ്ങള്‍ക്കിടയില്‍ നിൽക്കുന്ന രീതിയിലാണ് എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രശസ്ത ഹോളിവുഡ് താരം മെർലിൻ മൺറോ തന്‍റെ വിഖ്യാതമായ ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുന്ന രീതിയിലാണ് മഴമേഘത്തില്‍ കാളിയെ എഡിറ്റ് ചെയ്തിരിക്കുന്നത്. ‘ഡിഫൻസ് യു’ എന്ന ട്വിറ്റർ ഹാൻഡിലിൽ ‘വർക്ക് ഓഫ് ആർട്’ എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.
എന്തായാലും ട്വീറ്റിനു പിന്നാലെ വലിയ പ്രതിഷേധമാണ് വിവിധ ഇന്ത്യന്‍ ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ നിന്ന് ഉയരുന്നത്. ഈ രീതിയിലുള്ള സഹായങ്ങളാണോ ഉക്രൈൻ ഇന്ത്യയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്?, കാളിദേവിയെ അപമാനിച്ചത് കണ്ട് ഞെട്ടി-, ഒറ്റ ട്വീറ്റിലൂടെ ലോകത്തിലെ 17 ശതമാനം ആളുകളുടെ സിമ്പതി യുക്രെയ്ന് നഷ്ടമായി എഇങ്ങിനെ ആയിരക്കണക്കിന് ട്വീറ്റുകളാണ് ഉക്രൈനെതിരെ ട്വിറ്ററില്‍ നിറയുന്നത്. പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ട്വീറ്റ് നീക്കം ചെയ്തെങ്കിലും ഉക്രൈൻ മാപ്പ് പറയണമെന്ന ആവശ്യം ഇപ്പോഴും ശക്തമാണ്.