രാഷ്ട്രപിതാവിൻ്റെ പ്രാണനെടുത്ത ഗോഡ്‌സെ രാമനെയും അപഹരിച്ചു: എം സ്വരാജ്

22 January 2024

വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടതായി സിപിഎം നേതാവും മുൻ എംഎൽഎയുമായ എം സ്വരാജ്. വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടെന്നും രാഷ്ട്രപിതാവിൻ്റെ പ്രാണനെടുത്ത ഗോഡ്‌സെ രാമനെയും അപഹരിച്ചെന്നും അദ്ദേഹം ഫേസ്ബുക്കിൽ എഴുതി .
ഇന്നലെ ദൈവമായിരുന്ന ശ്രീരാമനെ അവർ ഇന്നൊരു തെരഞ്ഞെടുപ്പ് പ്രചരണ വിഷയം മാത്രമാക്കി മാറ്റിയെന്നും സ്വരാജ് കുറിച്ചു.
എം സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം:
അപഹരിക്കപ്പെട്ട ദൈവം ..
വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടു . .
രാഷ്ട്രപിതാവിൻ്റെ പ്രാണനെടുത്ത ഗോഡ്‌സെ രാമനെയും അപഹരിച്ചു.
ഇന്നലെ ദൈവമായിരുന്ന ശ്രീരാമനെ
അവർ ഇന്നൊരു തിരഞ്ഞെടുപ്പ് പ്രചരണ വിഷയം മാത്രമാക്കി മാറ്റി.