ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് നല്ല വിജയ പ്രതീക്ഷ; മൂന്ന് സ്ഥാനാര്‍ഥികളെയും ഉടന്‍ പ്രഖ്യാപിക്കും: ബിനോയ് വിശ്വം

single-img
15 October 2024

കേരളത്തിൽ ഉടൻ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നല്ല വിജയ പ്രതീക്ഷയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഉപ തെരഞ്ഞെടുപ്പിനുള്ള യുദ്ധക്കളം ഒരുങ്ങിയതായും യുദ്ധത്തിന് എല്‍ഡിഎഫ് സജ്ജമെന്നും അദ്ദേഹം പറഞ്ഞു.

മുന്നണി മത്സരിക്കാനുള്ള മൂന്ന് സ്ഥാനാര്‍ഥികളെയും ഉടന്‍ പ്രഖ്യാപിക്കും. എല്‍ഡിഎഫിനുള്ളത് നല്ല വിജയ പ്രതീക്ഷയാണ് . വയനാട് മണ്ഡലത്തിൽ ഉചിതമായ സ്ഥാനാര്‍ഥി ഉണ്ടാവും. സ്ഥാനാർത്ഥി നിര്ണയത്തിനായി സിപിഐ എക്‌സിക്യൂട്ടീവ് യോഗം മറ്റന്നാള്‍ ചേരും. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് സിപിഐ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.