നല്ല സമയം’ തീയറ്ററില്‍ നിന്ന് പിന്‍വലിക്കുന്നു; ഒമര്‍ ലുലു
2 January 2023
തന്റെ ഏറ്റവും പുതിയ സിനിമ ‘നല്ല സമയം’ തീയറ്ററില്‍ നിന്ന് പിന്‍വലിക്കുന്നു എന്ന് സംവിധായകന്‍ ഒമര്‍ ലുലു.
ചിത്രത്തിന്റെ ട്രെയിലറിനെതിരെ എക്സൈസ് കേസെടുത്തതിനു പിന്നാലെയാണ് നടപടി. കോടതി വിധിക്കനുസരിച്ച് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും തന്‍്റെ ഫേസ്ബുക്ക് പേജിലൂടെ ഒമര്‍ ലുലു അറിയിച്ചു.
കോഴിക്കോട് സ്വദേശിയുടെ പരാതിയില്‍ കോഴിക്കോട് റേഞ്ച് എക്‌സൈസാണ് ചിത്രത്തിന്‍്റെ ട്രെയിലറിനെതിരെ കേസെടുത്തത്. സംവിധായകനും നിര്‍മാതാവിനും എക്‌സൈസ് നോട്ടീസയച്ചു. ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടായിട്ടും ട്രെയിലറില്‍ നിയമപ്രകാരമുള്ള മുന്നറിയിപ്പ് ഇല്ലെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നല്ല സമയം. ഇര്‍ഷാദ് അലി, വിജീഷ, ഷാലു റഹീം എന്നിവര്‍ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസായത്.