ഗൂഗിള്‍ ഹാങൗട്ട്സ് നവംബറില്‍ സേവനം നിര്‍ത്തുന്നു
ഒരുകാലത്ത് നിരവധി ഉപയോക്താക്കള്‍ ഉണ്ടായിരുന്ന മെസേജിങ് സംവിധാനം ഹാങൗട്ട്സ് നവംബറില്‍ സേവനം നിര്‍ത്തുമെന്ന് ഗൂഗിള്‍ അറിയിച്ചു.
നിലവില്‍ ഹാങൗട്ട്സ് ഉപയോഗിക്കുന്നവര്‍ ചാറ്റിലേക്ക് മാറാനും നിര്‍ദേശമുണ്ട്. 2020 ഒക്ടോബറിലാണ് ഗൂഗിള്‍ ഇക്കാര്യം ആദ്യമായി പ്രഖ്യാപിച്ചത്. ഇതിനോടനുബന്ധിച്ച് ഹാങൗട്ട്സ് ഉപയോക്താക്കളെ ചാറ്റിലേക്ക് മൈഗ്രേറ്റ് ചെയ്യുന്ന പ്രക്രിയ നേരത്തേ തന്നെ ഗൂഗിള്‍ ആരംഭിച്ചിരുന്നു.
ഹാങൗട്ട് ഡേറ്റയുടെ ഒരു പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാന്‍ ഗൂഗിള്‍ ടേക്ക്‌ഔട്ട് സഹായിക്കും. നവംബറിന് മുന്‍പ് തന്നെ ഹാങൗട്ട്സ് ഡേറ്റ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണമെന്നാണ് ഗൂഗിളിന്റെ നിര്‍ദേശം. ഇതുവരെ ചാറ്റിലേക്ക് മാറാത്ത ഉപയോക്താക്കളെ ചാറ്റിലേക്ക് മാറ്റാന്‍ വേണ്ട നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. 2022 നവംബറിന് മുന്‍പ് ഹാങൗട്ട്സ് ഡേറ്റ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണമെന്നാണ് ഗൂഗിള്‍ പറയുന്നത്. ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാത്തവരെ അതിനു സഹായിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ഗൂഗിള്‍ ആരംഭിച്ചു കഴിഞ്ഞു.
ഗൂഗിള്‍ ചാറ്റിലേക്ക് മാറുന്നതോടെ ഡോക്‌സ്, സ്ലൈഡുകള്‍ അല്ലെങ്കില്‍ ഷീറ്റുകള്‍ എന്നിവ സൈഡ്-ബൈ-സൈഡ് എഡിറ്റിങ് ഉപയോഗിച്ച് എഡിറ്റ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും. ചാറ്റ് ചെയ്തോണ്ടിരിക്കുമ്ബോള്‍ തന്നെ ഇതൊക്കെ സാധിക്കുമെന്നാണ് ഗൂഗിളിന്റെ വാദം. മാത്രമല്ല
ഗ്രൂപ്പുകള്‍ക്കും ടീമുകള്‍ക്കും ആശയങ്ങള്‍ ഷെയര്‍ ചെയ്യാനും കഴിയും.
ഇതിനൊപ്പം തന്നെ ഡോക്യുമെന്റുകള്‍ ഉപയോഗിക്കാനും ഫയലുകളും ടാസ്ക്കുകളും മാനേജ് ചെയ്യാനും സാധിക്കും. എല്ലാം ഒരൊറ്റ ലൊക്കേഷനില്‍ നിന്ന് തന്നെ ചെയ്യാനാകുമെന്നതാണ് മേന്മ. ജിമെയില്‍ ഇന്‍ബോക്‌സ്, സ്പേസസ്, മീറ്റ് എന്നിവയോടൊപ്പം ചാറ്റും ഉപയോഗിക്കുന്നത് കൂടുതല്‍ പ്രയോജനപ്രദമാകും
ഗൂഗിള്‍ ടേക്കൗട്ട് (Google Takeout) വഴി ഗൂഗിള്‍ ഹാങൗട്ട്സ് ചാറ്റ് ഹിസ്റ്ററി ഡൗണ്‍ലോഡ് ചെയ്യാന്‍ എളുപ്പമാണ്. ഇതിനായി ഗൂഗിള്‍ ടേക്കൗട്ട് ഓപ്പണ്‍ ചെയ്യുക. തുടര്ന്ന് ഹാങൗട്ട്സില്‍ ഉപയോഗിക്കുന്ന ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യണം. ഹാങൗട്ട്സ് ആപ്പ് മാത്രം തെരഞ്ഞെടുത്ത് നെക്സിറ്റില്‍ ക്ലിക്ക് ചെയ്യുക. ശേഷം ഡെലിവറി രീതിയില്‍, ബാക്കപ്പിനായി ഒറ്റത്തവണ ഡൗണ്‍ലോഡ് ക്ലിക്ക് ചെയ്യുക.
ഏത് തരം ഫയല്‍ വേണമെന്ന് കണ്ടെത്തുക. മീഡിയ എക്സ്പോര്‍ട്ട് ചെയ്യണം. പ്രോസസ് തീര്‍ന്നാല്‍ ഒരു മെയിലും മെസെജും ലഭിക്കും. മെയിലില്‍ ലഭിക്കുന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്താല്‍ പണി തീര്‍ന്നു.