വിജിലൻസ് അന്വേഷണങ്ങൾക്ക് സമയ പരിധി പ്രഖ്യാപിച്ച് സർക്കാർ

22 July 2023

തിരുവനന്തപുരം: വിജിലൻസ് അന്വേഷണങ്ങൾക്ക് സമയ പരിധി പ്രഖ്യാപിച്ച് സർക്കാർ. പ്രാഥമിക അന്വേഷണം മൂന്നു മാസത്തിനുളളിൽ പൂർത്തി യാക്കണം. അനധികൃത സ്വത്തു സമ്പാദനവും – മറ്റ് കേസു കളും 12 മാസത്തിനകം തീർക്കണം. രഹസ്യഅന്വേഷണം, മിന്നൽ പരിശോധന എന്നിവക്ക് ഒരു മാസമാണ് നിശ്ചയിച്ചിട്ടുള്ളത്. ഡയറക്ടർ നൽകിയ ശുപാർശ അംഗീകരിച്ചാണ് ഉത്തരവ്. അന്വേഷണം സമയബന്ധിതമായി പൂർത്തീകരിക്കാനാണ് സമയ പരിധി നിശ്ചിയിച്ചത്.