ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചു; രമേശ് ചെന്നിത്തല
കോഴിക്കോട് : ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎല്‍എ.
ദൂരപരിധി ഒരു കിലോമീറ്റര്‍ ആക്കിയത് സംസ്ഥാന സര്‍ക്കാരാണ്. ലാഘവ ബുദ്ധിയോടെ ആണ് സര്‍ക്കാര്‍ കാര്യങ്ങള്‍ കണ്ടത്. നിലവിലെ അവസ്ഥയില്‍ ലക്ഷക്കണക്കിന് കര്‍ഷകരെ വഴിയാധാരമാകും.
ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് അബദ്ധ പഞ്ചാഗം ആണ്. ഈ റിപ്പോര്‍ട്ട് പരിപൂര്‍ണമായി തള്ളണം. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് നല്‍കുമോ ഇല്ലയോ എന്ന് സര്‍ക്കാര്‍ വ്യക്തത വരുത്തണം. വനം മന്ത്രിക്ക് ഈ കാര്യത്തില്‍ വ്യക്തത ഇല്ല. മുഖ്യമന്ത്രി ഈ കാര്യം വ്യക്തമാക്കണം
കര്‍ഷകര്‍ നടത്തുന്ന സമരത്തിന് എല്ലാ പിന്തുണയും യുഡിഎഫ് നല്‍കും. സീറോ ബഫര്‍ സോണ്‍ ആക്കണം എന്നതാണ് യു ഡി എഫ് നിലപാട്. തമിഴ്നാട് എടുത്ത രീതി മാതൃകയാക്കണം.സര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞു കര്‍ഷക താല്‍പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു