വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ വേദന അനുഭവിച്ചവരുടെ കൂടെയാണ് സര്‍ക്കാർ: കെ കെ ശൈലജ


യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നീതിക്കായി പോരാടുന്ന ഹര്‍ഷിനക്ക് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പിന്തുണ. വേദന അനുഭവിച്ചവരുടെ കൂടെയാണ് സര്‍ക്കാരെന്നും, കാര്യങ്ങള്‍ പരിശോധിച്ച് വേണ്ട നടപടി ഉടന്‍ എടുക്കുമെന്നും കെകെ ശൈലജ അറിയിച്ചു.
വളരെ പെട്ടെന്ന് ഒരു ദിവസം കൊണ്ട് തീരുമാനം എടുക്കാനാകുന്ന കാര്യമല്ല. സര്‍ക്കാര്‍ ഉചിതമായ നടപടി കൈകൊള്ളുമെന്നും ശൈലജ വിശദീകരിച്ചു. അതേസമയം, ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും കേസില്‍ പ്രതികളാക്കും.
ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടര്‍മാരേയും രണ്ട് നഴ്‌സുമാരേയുമാണ് കേസില്‍ പ്രതികളാക്കുന്നത്. നിലവില്‍ പ്രതി സ്ഥാനത്തുള്ള ആശുപത്രി സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവരെ കേസില്‍ നിന്ന് ഒഴിവാക്കും. ഇതിനായി അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.