ബിഹാറില്‍ 63 ശതമാനം ഒബിസി; 36.01 ശതമാനം അതിപിന്നോക്ക വിഭാഗം; ജാതി സർവേ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടു
ബിഹാറിൽ നടത്തിയ ജാതി സർവേ റിപ്പോർട്ട് പുറത്തുവിട്ട് സംസ്ഥാന സർക്കാർ. ഇത് പ്രകാരം 13,07,25,310 ആണ് സംസ്ഥാനത്തെ ആകെ ജനസംഖ്യ. 63 ശതമാനവും പിന്നാക്ക ജാതിക്കാരാണെന്നും (ഒബിസി) 36.01 ശതമാനം അതിപിന്നോക്ക വിഭാഗക്കാരാണെന്നും ബിഹാർ ചീഫ് സെക്രട്ടറി പുറത്തുവിട്ട സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു.
27.12 ശതമാനം പിന്നോക്ക വിഭാഗക്കാർ, 19.65 ശതമാനം എസ് സി വിഭാഗം, 1.68 ശതമാനം എസ് ടി വിഭാഗം, 15.52 ശതമാനം ജനറൽ പുരുഷന്മാർ, 6,41,31,992 സ്ത്രീകൾ, 6,11,38,460, മറ്റുള്ളവർ 82,836. പട്ടികജാതിക്കാർ 19 ശതമാനത്തിൽ കൂടുതലുണ്ടെന്നും, പട്ടികവർഗക്കാർ 1.68 ശതമാനമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാനത്തെ ജനസംഖ്യയുടെ 15.52 ശതമാനമാണ് ഉയർന്ന ജാതിക്കാരെന്നും ഫലങ്ങൾ വ്യക്തമാക്കുന്നു. ജനസംഖ്യ കണക്കാക്കുമ്പോൾ ഭൂമിഹാർ 2.86 ശതമാനവും, ബ്രാഹ്മണർ 3.66 ശതമാനവും, കുർമികൾ 2.87 ശതമാനവും മുസാഹറുകൾ 3 ശതമാനവും, യാദവർ 14 ശതമാനവുമാണ്.