ഒരു പഞ്ചായത്തിൽ ഒരു വാർഡ് കൂട്ടി പുനക്രമീകരിക്കാനുള്ള സർക്കാർ നീക്കം ദൂരൂഹം: കെ സുരേന്ദ്രൻ

single-img
29 June 2024

സംസ്ഥാനത്തെ തദ്ദേശതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സർക്കാർ നടത്തുന്ന വാർഡ് പുനക്രമീകരണം ജനവിധി അട്ടിമറിക്കാനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു പഞ്ചായത്തിൽ ഒരു വാർഡ് കൂട്ടി പുനക്രമീകരിക്കാനുള്ള സർക്കാർ നീക്കം ദൂരൂഹമാണ്.

പ്രസ്തുത ബില്ല് നിയമസഭയിൽ വന്നപ്പോൾ പ്രതിപക്ഷനേതാവ് വി ‍ഡി സതീശന്‍റെ നേതൃത്വത്തിൽ ഉണ്ടായത് കുറ്റകരമായ അനാസ്ഥയെന്നും സുരേന്ദ്രൻ ആരോപിച്ചു. വാർഡ് തലത്തിൽ ഉപസമിതി രൂപീകരിച്ച് രാഷ്ട്രീയമായും നിയമപരമായും ബിജെപി ഇതിനെ പ്രതിരോധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.