സുരേഷ് ഗോപിയുടെ വീട്ടിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
27 January 2024
പുറത്ത് തനിക്കെതിരെ വലിയ തരത്തിലുള്ള സംഘർഷങ്ങൾ നടക്കുമ്പോൾ അതൊന്നും ബാധിക്കാത്ത രീതിയിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ വീട്ടിലെത്തി സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
ഇന്ന് സുരേഷ് ഗോപിക്കും കുടുംബത്തിനൊപ്പം ഉച്ചഭക്ഷണം കഴിച്ച ഗവർണർ കഴിഞ്ഞയാഴ്ച വിവാഹിതരായ മകൾ ഭാഗ്യയെയും ഭർത്താവ് ശ്രേയസിനെയും ആശംസകളറിയിച്ചു. ഗവർണരോടൊപ്പമുള്ള ചിത്രങ്ങൾ സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.