പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്ക് കത്തു നല്‍കി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്ക് കത്തു നല്‍കി.
കത്തിന്റെ കോപ്പി പ്രധാനമന്ത്രിയുടെ ഓഫീസിനും നല്‍കിയിട്ടുണ്ട്. ഗവര്‍ണറായ തന്നെ അറിയിക്കാതെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രയ്ക്ക് പോയതെന്ന് കത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചൂണ്ടിക്കാട്ടി.
വിദേയാത്രാ വിവരം തന്നെ അറിയിച്ചില്ല. വിദേശയാത്ര പോകുമ്ബോഴും തിരിച്ചെത്തുമ്ബോഴും ഗവര്‍ണറെ അറിയിക്കുന്ന കീഴ്‌വഴക്കമുണ്ട്. ഇത് ലംഘിക്കപ്പെട്ടു. 10 ദിവസത്തെ യാത്ര വേളയിലെ ഭരണക്രമീകരണങ്ങള്‍ തന്നെ അറിയിച്ചില്ല. പകരം ചുമതല ആര്‍ക്കെന്നും അറിയിച്ചിട്ടില്ല.
ഇത് ചട്ടങ്ങളുടെ ലംഘനമാണെന്നും ഗവര്‍ണര്‍ കത്തില്‍ പറയുന്നു. വിഷയത്തില്‍ രാഷ്ട്രപതിയുടെ ഇടപെടലും ഗവര്‍ണര്‍ തേടിയിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാര സമയത്ത് കണ്ണൂരില്‍ പങ്കെടുക്കുമ്ബോഴാണ് മുഖ്യമന്ത്രി വിദേശയാത്ര പോകുന്നതായി ഗവര്‍ണറോട് പറഞ്ഞത്.
ഇതോടെ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കൂടുതല്‍ രൂക്ഷമാകുകയാണ്. കഴിഞ്ഞദിവസം ഉന്നത വിദ്യാഭ്യാസ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. തന്നിലാണ് സര്‍വ്വ അധികാരവും കേന്ദ്രീകരിച്ചിരിക്കുന്നത് എന്നാണ് ചിലര്‍ കരുതുന്നതെന്ന് ഗവര്‍ണറെ വിമര്‍ശിച്ച് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.